പത്തനംതിട്ട – പ്രൊഫ. കെ.വി തമ്പി സ്മാരക സമിതിയുടെ കവിതാ പുരസ്കാരം കവി കെ.രാജഗോപാലിന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സമർപ്പിച്ചു. ഉന്മാദിയായ കവിയും അദ്ധ്യാപകനും വിവർത്തകനുമായിരുന്നു കെ.വി തമ്പിയെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. സമിതി അദ്ധ്യക്ഷൻ മധു ഇറവങ്കര അദ്ധ്യക്ഷത വഹിച്ചു. റവ ഡോ. മാത്യു ദാനിയൽ രാജഗോപാലിൻ്റെ കാവ്യ സംഭാവനകളെക്കുറിച്ച് സംസാരിച്ചു സമിതി സെക്രട്ടറി ബാബു ജോൺ ബോബി ഏബ്രഹാം ; ടി എ പാലമൂട് ; വി കെ പുരുഷോത്തമൻ പിള്ള ; പ്രസ്സ് ക്ലബ്ബ് ലൈബ്രറി അദ്ധ്യക്ഷൻ വൈശാഖ് :മ ഹേഷ് ; മോഹനാക്ഷൻനായർ ; കവി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.




