തിരുവല്ല /കുറ്റൂർ – കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉപതെഞ്ഞെടുപ്പ് നടക്കുന്ന എട്ടാം വാർഡ് ഓതറയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവിയുടെ വിജയത്തിനായി ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി. കച്ചവട സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ,ഭവനങ്ങൾ എന്നിവിടങ്ങളിൽ രബീഷ്മോൻ രവിക്ക് വോട്ട് അഭ്യർത്ഥിച്ചു.
സ്ഥാനാർഥി രബീഷ്മോൻ രവിയോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, യുഡിഎഫ് മണ്ഡലം ചെയർമാൻ സുരേഷ്പുത്തൻപുരയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ നീതു മാമൻ കൊണ്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ തോമസ് , ചെറിയാൻ സി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് തേക്കാട്ടിൽ, അജിത ടീച്ചർ, രാധിക ഉത്തമൻ, നേതാക്കളായ ജയിംസ് നാക്കാട്ടുപറമ്പിൽ, ബിനു മുല്ലക്കൽ, ജയിംസ് കുറിയിടത്ത്, കെ ജി കോശി, മിനി മോഹൻ, രേഷ്മ രാജേശ്വരി, അന്നമ്മ ഐസക്, സൂര്യ കൃഷ്ണൻ എന്നിവരും മറിയം ഉമ്മനോടൊപ്പം ഉണ്ടായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ- കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഓതറയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവിയുടെ വിജയത്തിനായി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഭവന സന്ദർശനം നടത്തുന്നു.
2- ഓട്ടോറിക്ഷ തൊഴിലാളികളെ കാണുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

