തിരഞ്ഞെടുപ്പില് സമ്മർദ്ദ തന്ത്രം ഭൂഷണമല്ല ; ഓർത്തുഡോക്സ് സഭ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – തിരഞ്ഞെടുപ്പ് സമാഗദമാകുമ്പോൾ മാത്രം സമ്മർദ്ദ തന്ത്രം പ്രയോഗിക്കുന്നതിനോട് ഓർത്തഡോക്സ് സുറിയാനി സഭ യോജി ക്കുന്നില്ലായെന്നും, ഇത് ജനാധിപത്യത്തിനു ഭൂഷണമല്ലന്നും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവിച്ചു.

ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന സഭയാണ് മലങ്കര ഓർത്തഡോക്സ് സഭ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ മലങ്കര സഭയിലുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കൈകടത്താൻ സഭ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അർഹരായവർ എത് രാഷ്ട്രിയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും വിജയിച്ചു വരണം. അതാണ് ജനാധിപത്യത്തിൻ്റെ ശക്തി. മലങ്കര ഓർത്തഡോക്സ് സഭയ്ക്കെതിരേ ആര് നിലപാട് സ്വീകരിച്ചാലും അത് മനസിലാക്കാനുള്ള വിവേചനവും വിവേകവും സഭാ വിശ്വാസികൾക്കും നേതൃത്വത്തിനുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ അതാത് വേദികളിൽ മറുപടി പറയുന്നതാണ് സഭയുടെ പാരമ്പര്യം. അതല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിപ്രായം പറയുന്ന കീഴ്‌വഴക്കം മലങ്കര ഓർത്തഡോക്സ് സഭയ്ക്കില്ല. സഭയ്ക്കുണ്ടായ മുൻകാല അനുഭവങ്ങളും, സഭയുടെ സുസ്ഥിര ഭാവിയും വിശ്വാസികളുടെ പരിഗണനയ്ക്ക് വിഷയമാകാം

Leave a Reply

Your email address will not be published. Required fields are marked *