സന്നദ്ധ സംഘടനകൾ നാടിന്റെ പ്രകാശ ഗോപുരം ആകണം : റെജി ചെറിയാൻ എംഎൽഎ ; ‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ പ്രകാശനം ചെയ്തു

Alappuzha
Print Friendly, PDF & Email

എടത്വ: സന്നദ്ധ സംഘടനകൾ നാടിന്റെ പ്രകാശ ഗോപുരം ആകണമെന്ന് റെജി ചെറിയാൻ എംഎൽഎ പ്രസ്താവിച്ചു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷൻ (ടോഫാ) സംഘടിപ്പിച്ച ‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു. എഡിയുപി സ്കൂൾ മാനേജർ ബി.രമേശ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

സമിതി സെക്രട്ടറിയും എക്സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ല സെക്രട്ടറിയുമായ അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നല്കി. അദ്ധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷൻ ആകർഷകമായ രീതിയിൽ രൂപകല്പന ചെയ്ത നോട്ട് ബുക്കുകളുടെ പ്രകാശനം റെജി ചെറിയാൻ എംഎൽഎ തലവടി ടൗൺ ബോട്ട് ക്ലബ് ജോ. സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുളയ്ക്ക് നല്കി പ്രകാശനം ചെയ്തു.

തലവടി ചുണ്ടൻ വള്ളം സമിതി ടീം മാനേജർ ജോമോൻ ചക്കാലയിൽ എഡിയുപി സ്ക്കൂൾ ഹെഡ്മിസ്ട്രസ് വിജയലേഖക്ക് പഠനനോപകരണ കിറ്റുകൾ നല്കി കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ നടന്ന സമാപന സമ്മേളനം സ്ക്കൂൾ മാനേജർ റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടന കൺവീനർ ജിബി ഈപ്പൻ മുഖ്യ സന്ദേശം നല്കി.പ്രവേശനോത്സവത്തോടനുബന്ധിച്ച് തലവടിയിലെ 14 സ്കൂളുകളിൽ ടോഫായുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സ്നേഹ സമ്മാനം നല്കിയതായി സമിതി പ്രസിഡന്റ് റിക്സൺ എടത്തിൽ ,ട്രഷറാർ ഷിക്കു കുര്യൻ, ടോഫാ പ്രസിഡന്റ് സതീഷ് തെന്നിശ്ശേരിൽ, സെക്രട്ടറി ടിനു തോമസ് ,ട്രഷറാർ അശ്വിൻ ജേക്കബ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.തുടർച്ചയായി രണ്ടാം തവണയാണ് ടോഫായുടെ നേതൃത്വത്തിൽ തലവടി പഞ്ചായത്തിലെ സ്കൂളുകളിൽ സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്യുന്നത്.ഭാരവാഹികളായ പ്രദീപ് കുറുന്തോട്ടക്കൽ, മനുകുമാർ,പ്രദീപ് ചക്കാലയിൽ,വിൻസൺ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ എന്നിവർ നേതൃത്വം നല്കി.

ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന തലവടി സ്വദേശി ശ്രീജിത്തിന് അടിയന്തര ചികിത്സയ്ക്കായി ഇന്നലെ ടോഫയുടെ നേതൃത്വത്തിൽ 95000/- രൂപ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *