തിരുവല്ല: സഹകാർ ഭാരതി സംസ്ഥാന സമ്മേളനം സംസ്ഥാന സമിതി യോഗത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളന ത്തിലൂടെ അറിയിച്ചു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30 ന് നടക്കുന്ന സംസ്ഥാന സമ്മേളനം ദേശീയ സഹകാർ ഭാരതി അഖിലേന്ത്യാ ജനറൽസെക്രട്ടറി ഡോ.ഉദയവാസുദേവ് ജോഷി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ നേത്ര രോഗ വിദഗ്ധൻ ഡോ.ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. ശ്രീരാമകൃഷ്ണാശ്രമം തിരുവല്ല മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദ മഹാരാജ് ഭദ്രദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും. ആർ. എസ്.എസ്. പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, സഹകാർ ഭാരതി ദേശീയ സമിതിയംഗം അഡ്വ. കരുണാകരൻ നമ്പർ, ആർ.എസ്.എസ്. വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, ബി.ജെ.പി. ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ, സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോൻ, സഹകാർ ഭാരതി സംസ്ഥന ജനറൽ സെക്രട്ടറി എസ്. മോഹനചന്ദ്രൻ അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജയകുമാർ, തിരുവല്ല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.എൻ.ഹരികൃഷ്ണൻ എന്നവർ പ്രസംഗിക്കും. ആർ.എസ്.എസ്. പ്രാന്ത പ്രചാര് എസ്. സുദർശൻ സംഘടന സന്ദേശം നല്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംഘടന സമ്മേളനം സഹകാർ ഭാരതി ദേശീയ രക്ഷാധികാരി രമേഷ് വൈദ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ ക്ഷണിതാക്കളും സമ്മേളന പ്രതിനിധികളുമുൾപ്പടെ ആയിരം പ്രവർത്തകർ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
സഹകാർ ഭാരതി സംസ്ഥാന സമ്മേളനം മുഖ്യ സംയോജകൻ ഡി.പ്രസന്നകുമാർ, ജനറൽ കൺവീനർ അഡ്വ. ശ്യം മണിപ്പുഴ, അക്ഷയശ്രീ ജില്ല പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, സഹകാർ ഭാരതി ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം എന്നിവർ പങ്കെടുത്തു..
What do you feel about this post?
Like
Love
Happy
Haha
Sad

