പ്രകൃതിരക്ഷാ സുപോഷണ വേദിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ വാരം നാളെ മുതൽ ജൂൺ 6 വരെ

Pathanamthitta Kerala
Print Friendly, PDF & Email

തിരുവല്ല: പ്രകൃതിരക്ഷാ സുപോഷണ വേദിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മെയ് 29 മുതൽ ജൂൺ 6 വരെ പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കുന്നു. പരിപാടിയുടെ തുടക്കം പരിസ്ഥിതി ഗാനസന്ധ്യ നാളെ തോട്ടഭാഗത്ത്‌ ചലച്ചിത്ര സംഗീത സംവിധായകൻ വിനു തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ബോധവൽക്കരണ സെമിനാർ , കുറ്റൂർ പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളെ ആദരിക്കൽ, ചിത്രരചനാ മത്സരം, വൃക്ഷ വ്യാപനം, ഹരിത കുടുംബയോഗങ്ങൾ, ഹരിത സന്ദേശ യാത്ര തുടങ്ങിയവ നടക്കും.

രക്ഷാധികാരിമാർ:
ഡോ.സജി കുര്യൻ, ഡോ. എം എസ് സുനിൽ , നെബു തടത്തിൽ, അഡ്വ രാജഗോപാൽ, CN രവികുമാർ

ചെയർമാൻ – ഷെൽട്ടൻ വി റാഫേൽ
വൈസ് ചെയർമാൻ: ദിലീപ് കുമാർ, അജയകുമാർ വല്യുഴത്തിൽ
ജനറൽ കൺവീനർ : പ്രദീപ് ചന്ദ്
ജോ: കൺവീനർ: കെ വി പ്രസാദ്
മീഡിയ: വിനീഷ് ഗായത്രി
സംയോജകൻ: ശിവകുമാർ അമൃതകല എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ സ്വാഗത സംഘം രൂപീകൃതമായി

Leave a Reply

Your email address will not be published. Required fields are marked *