ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലൻസ് ഡ്രൈവർ നിയമനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത – ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷം പ്രവൃത്തി പരിചയം, എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂർത്തീകരിച്ചവർ ആയിരിക്കണം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്. പ്രായപരിധി 45 വയസ്. ചിറ്റാർ പഞ്ചായത്തിലുളളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 12 വൈകിട്ട് അഞ്ചിന് മുമ്പ് ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. അവസാന തീയതി ജൂൺ 12 വൈകിട്ട് അഞ്ച്. ഫോൺ : 04735 256577.
(പിഎൻപി 805/2026)

*കളക്ട്രേറ്റിൽ നിന്ന് ഇന്നും നൽകിയ വാർത്തയാണ്. ദയവായി അന്വേഷണങ്ങൾക്കായി മുകളിലുള്ള നമ്പറിൽ ബന്ധപ്പെടുക .

Leave a Reply

Your email address will not be published. Required fields are marked *