പത്തനംതിട്ട – കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് / കേരള ഓട്ടോമൊബൈൽ വർക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികൾക്ക് 2026 – 2027 അധ്യയന വർഷത്തെ സൗജന്യ പഠനോപകരണ കിറ്റ് ജില്ലാതല വിതരണോദ്ഘാടനം നടത്തി. ബോർഡ് ഡയറക്ടർ മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യു അധ്യക്ഷനായി.


