പത്തനംതിട്ട – മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ നിന്ന് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് ഉം , യൂണിവേഴ്‌സിറ്റി തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ, കായിക മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) ഗ്രൂപ്പ് അടിസ്ഥാനത്തിലും (ദേശീയതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) വിജയം കരസ്ഥമാക്കിയവർക്കാണ് അവസരം.
ക്ഷേമനിധി ബുക്കിന്റെ പകർപ്പ്- 2026 വർഷത്തെ വിഹിതം അടവാക്കിയതിന്റെ പകർപ്പ്, രക്ഷിതാവിന്റെ ആധാർ കാർഡ് പകർപ്പ്, സ്വയം സാക്ഷ്യപെടുത്തിയ മാർക്ക് ലിസ്റ്റ് പകർപ്പ്, കുട്ടിയുടെ ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് പകർപ്പ്, കുട്ടിയുടെ 2 പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയും സഹിതം ജൂൺ ആറിനുളളിൽ അതത് ജില്ലകളിലെ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.


