മെഴുവേലി – ഉള്ളന്നൂർ തവിട്ടപ്പൊയ്കയിൽ നാലുമുക്ക് ഭാഗത്തെ കുളനട ജയ്‌ഹിന്ദ് ട്രാവൽസ് ഉടമ ഷൈജുവിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ വെളുപ്പിന് 2 മണിക്ക് അലമാര തുറക്കുന്ന ശബ്ദം കേട്ട് ഷൈജുവിന്റെ ഭാര്യ ബിന്ദു ചേച്ചി ഉണർന്ന് ലൈറ്റ് ഇട്ടപ്പോൾ മുഖം മൂടി ധരിച്ച ഒരാൾ അലമാരി തുറക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ലൈറ്റ് ഇട്ടപ്പോൾ ഞെട്ടിയ കള്ളൻ കൈ യിലുണ്ടായിരുന്ന ടാപ്പിംഗ് കത്തി ചേച്ചിയുടെ കഴുത്തിൽ വെച്ച് മിണ്ടരുതെന്ന് പറയുകയും കഴുത്തിൽ കിടന്ന മിന്നു മാലയും പൊട്ടിച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് വന്നപ്പോൾ ശബദം കേട്ട് അമ്മയുടെ മുറിയിൽ പോയി നോക്കി തിരികെ ഉറങ്ങിയ ഷൈജു കള്ളനുമായി മൽപ്പിടുത്തം നടക്കുകയും പിടിവലിക്കിടെ കള്ളന്റെ കൈലിയിൽ ചവുട്ടി തെന്നി പുറകിലേക്ക് വീണുപോയപ്പോൾ ഡോർ തുറന്നു കള്ളൻ പുറത്തേക്ക് ഓടി രക്ഷപെടുകയും ചെയ്തു.
പെട്ടെന്ന് തന്നെ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് അവരെത്തുകയും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും അടക്കം എത്തി പരിശോധിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. എസ്പി യുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി നേരിട്ട് എത്തി അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നു എന്നാണറിയുന്നത്.
ഇതിനു മുമ്പും ഷൈജുവിന്റെ വീടിനു സമീപത്തെ രണ്ടു വീടുകളിൽ നിന്ന് 18 പവനോളം സ്വർണ്ണം ആരോ കവർന്നിരുന്നു. ഷൈജുവിന്റെ വീട്ടിൽ നിന്ന് ബാഗിൽ വെച്ചിരുന്ന സ്വർണ്ണവും ബാഗിൽ ഉണ്ടായിരുന്ന പണവും ചേച്ചിയുടെ കഴുത്തിലെ മിന്നുമാലയും ഉൾപ്പടെ 4 പവനോളം നഷ്ടപ്പെട്ടു. സ്ഥിരമായി മോഷണം നടക്കുന്ന ഈ ഭാഗത്തെ നാട്ടുകാർ എത്രയും വേഗം മോഷ്ടാവിവിനെ പിടികൂടണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

