നെല്ലിക്കാല : ഇലന്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ. അരുൺ രാജ് ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിച്ച അപേക്ഷ പ്രകാരം ആരും സംരക്ഷിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന വയോധികയെയും മകളെയും ഏറ്റെടുത്ത് സാമൂഹ്യ നീതി വകുപ്പ്. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീമതി .ഷംലാ ബീഗത്തിൻ്റെ നിർദ്ദേശാനുസരണം റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ നേതൃത്യത്തിൽ അമ്മയെ സെൻ്റ് മേരീസ് ഓൾഡേജ് ഹോം ഫോർ വുമൺ, കീരക്കുഴി, തട്ട എന്ന സ്ഥാപനത്തിലും, മകളെ ബഥനി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്റർ ചിറ്റാർ എന്ന സ്ഥാപനത്തിലേക്കും മാറ്റി പാർപ്പിച്ചു. ഫോൺ:80754 59546
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

