ഇലന്തൂർ – പഞ്ചായത്ത് മെമ്പറും യോഗ ഇൻസ്ട്രക്ടറുമായ കെ. ജി.റെജി യോഗ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്.ചെയർപേഴ്സൺ ശ്രീകലാ റെജി അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ഹോമിയോ ആശുപത്രിയിലെ പ്രഗത്ഭ യോഗ ഇൻസ്ട്രക്ടർ ആയ ഡോ: കൃപ മെറിൻ സെബാസ്റ്റ്യൻ യോഗ പരിശീലനത്തിന് നേതൃത്വം നൽകുന്നു. പ്രിൽജ സുനിൽ, മഞ്ജു വിനോദ്, ലത എം.എസ്.,സിന്ധു സുരേഷ്, വൽസല മോഹൻ,ശ്യാമള, രാധാമണി, ബിന്ദു ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.10 മുതൽ 11.30 വരെയാണ് യോഗസമയം.
ആരോഗ്യകരവും സമാധാനപരവുമായ ജീവിതത്തിനായി യോഗ, പ്രാണായാമം, ധ്യാനം, മുദ്ര എന്നിവ വളരെ അനിവാര്യമായി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിദത്ത മാർഗങ്ങളായ ഇവയുടെ സ്ഥിരമായ അഭ്യാസത്തിലൂടെ ജീവിതത്തിന്റെ ഗുണമേന്മ ഉയർത്താൻ സഹായിക്കും. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനും,സമ്മർദ്ദം കുറയ്ക്കാനും,ബുദ്ധിയും ഓർമ്മയും കാര്യശേഷിയും വർദ്ധിപ്പിക്കാനും, ഏകാഗ്രതയ്ക്കും, ആത്‌മ നിയന്ത്രണത്തിനും,ആധുനിക സാങ്കേതിക വിദ്യയുടെ കാലത്തെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സ്ഥിരമായ യോഗാഭ്യാസം ഉത്തമമാണ്. രക്തസമ്മർദ്ദം,ഉയർന്ന കൊളസ്ട്രോൾ,ഹോർമോൺ അസന്തുലിതാവസ്ഥ,പ്രമേഹം,പ്രത്യുൽപ്പാദന പ്രശ്‌നങ്ങൾ,ശ്വാസകോശ രോഗങ്ങൾ,ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ,പൊണ്ണത്തടി,ഉത്കണ്ഠ,മലബന്ധം,ദഹനപ്രശ്‌നങ്ങൾ,സന്ധിവാതം തുടങ്ങിയവ പരിഹരിക്കാൻ യോഗ ഗുണകരമാണ്. ശരീരത്തെ കൂടുതൽ ക്രിയാത്മകവും,വഴക്കമുള്ളതുമാക്കാൻ യോഗ സഹായിക്കും.
ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും യോഗ പരിശീലനത്തിലൂടെ സാധിക്കും. ദിവസവും അര മണിക്കൂറെങ്കിലും എല്ലാവരും യോഗയും ശ്വസനക്രിയയും ചെയ്ത് സൂക്ഷമതയും,ശ്രദ്ധയും,നിയന്ത്രണവുമുള്ള ജീവിതം നയിക്കുക.യോഗയും,ശ്വസനക്രിയകളും ശീലമാക്കി ശരിയായ ആഹാരരീതികളും സ്വീകരിച്ച് മരുന്നില്ലാതെ രോഗങ്ങളെ അകറ്റി നിർത്തുക.
വീഡിയോ ക്യാപ്ഷൻ: ഇടപ്പരിയാരം വാർഡിൽ ആയുഷ് യോഗ ക്ലബ് ഗ്രാമപഞ്ചായത്ത് മെമ്പറും, യോഗ ഇൻട്രക്ടറുമായ കെ.ജി.റെജി ഉന്മേഷപ്രദായകമായ താടാസനം ചെയ്തുകൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.


