ശബരിമല സ്വർണ്ണപാളികളിലെ സാമ്പിളുകൾ ശേഖരിക്കാൻ പ്രഗൽഭരായ വിശ്വകർമ്മ ശിൽപികളുടെ സഹായം തേടി !!

Kerala Pathanamthitta

സന്നിധാനം – ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.എ.ടി ദ്വാരപാലക ശിൽപത്തിൻറേയും സ്വർണ്ണപ്പാളികളുടേയും സാമ്പിളുകൾ ശേഖരിക്കാനും പാളികളും ദ്വാരപാലക ശിൽപങ്ങളും അഴിച്ചെടുക്കാനും, തിരികെ ഫിറ്റ് ചെയ്യാനും പ്രശസ്തരും, പ്രഗത്ഭരുമായ വിശ്വകർമ്മ ശിൽപികളുടെ സഹായം തേടി. ശ്രീ. ജയചന്ദ്രൻ വിശ്വകർമ്മ ഏറ്റുമാനൂർ, ശ്രീ. ബ്രഹ്മശ്രീ മുരുകൻ ആറന്മുള, ശ്രീ. വിനേഷ് ആചാര്യ ഏറ്റുമാനൂർ എന്നിവരുടെ സംഘമാണ് സാമ്പിളുകൾ എടുത്തത്.

എസ്.ഐ.ടി. ഇത്തവണ സാമ്പളെടുത്തപ്പോൾ സ്വർണപ്പാളികൾ മുറിച്ചത് നന്നാക്കുന്നതിൽ ദേവസ്വം ബോർഡ് കനത്ത ജാഗ്രത പുലർത്തി. പാളികളിൽനിന്ന് നാലു സെന്റീമീറ്റർ സമചതുരത്തിൽ മുറിച്ചതിലൂടെയുണ്ടായ കുറവ് പരിഹരിക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്ക് കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യുട്ടീവ് ഓഫീസർ ദേവസ്വം ബോർഡിലേക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുറിച്ചെടുത്ത ഭാഗം ഇപ്പോൾ ഒന്നും ചെയ്തിട്ടില്ല.

സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. ശബരിമല സന്നിധാനത്തെ സ്വർണപ്പാളികളിൽനിന്ന് തെളിവുകൾക്കായി ചില ഭാഗങ്ങൾ മുറിച്ചെടുത്തപ്പോൾ ( മുറിച്ചെടുത്ത ഭാഗങ്ങൾ വൃത്തത്തിൽ )

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *