പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള നിയമന അറിയിപ്പുകൾ.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള നിയമന അറിയിപ്പുകൾ.

*എഞ്ചിനീയറിംഗ് അപ്രന്റിസ് നിയമനം
പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോർഡ് കാര്യാലയത്തിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 28. യോഗ്യത – ബി ടെക് (സിവിൽ /കെമിക്കൽ /എൻവയോൺമെന്റൽ).
പ്രതിമാസ സ്റ്റൈഫന്റ് 10000 രൂപ. പരിശീലന കാലം – ഒരു വർഷം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്,മാർക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, മുൻപരിചയ രേഖ (ഉണ്ടെങ്കിൽ), പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മെയ് 18 രാവിലെ 11 ന് ബോർഡിന്റെ കെ കെ നായർ റോഡിലെ കുന്നിത്തോട്ടത്തിൽ ബിൽഡിംഗിലുളള ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. ഒരുതവണ മാത്രം അപ്രന്റീസ് പരിശീലനം ചെയ്തവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അപേക്ഷിക്കാം. ഫോൺ : 0468 2223983, 8590660630.

*കൊമേഴ്‌സ്യൽ അപ്രന്റിസ് നിയമനം
പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോർഡ് കാര്യാലയത്തിൽ കൊമേഴ്‌സ്യൽ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 30. യോഗ്യത – അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡിസിഎ/ പിജിഡിസിഎ/ വോഡ് പ്രൊസസിംഗ് /ഡേറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സിൽ ഡിപ്ലോമ). പ്രതിമാസ സ്റ്റൈഫന്റ് ഒന്നാം വർഷം 10000 , രണ്ടാം വർഷം 11000, മൂന്നാം വർഷം 12000 രൂപ.
പരിശീലന കാലം – മൂന്ന് വർഷം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, മുൻപരിചയ രേഖ (ഉണ്ടെങ്കിൽ), പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ബോർഡിന്റെ കെ കെ നായർ റോഡിലെ കുന്നിത്തോട്ടത്തിൽ ബിൽഡിംഗിലുളള ജില്ലാ കാര്യാലയത്തിൽ മെയ് 19 രാവിലെ 11 ന് ഹാജരാകണം. ഒരുതവണ മാത്രം അപ്രന്റീസ് പരിശീലനം ചെയ്തവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അപേക്ഷിക്കാം. ഫോൺ : 0468 2223983, 8590660630.

*ഡ്രൈവർ നിയമനം
പട്ടിക വർഗ വകുപ്പിന് കീഴിൽ വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2026-27 അധ്യയന വർഷത്തിൽ ഡ്രൈവർ തസ്തികയിലേക്ക് മെയ് 20 രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത – പി എസ് സി മാനദണ്ഡം. പ്രായപരിധി 18-36. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ,പകർപ്പ് സഹിതം അന്നേ ദിവസം രാവിലെ 10 ന് റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ എത്തണം. ഫോൺ : 04735 227703.

*അതിഥി അധ്യാപക നിയമനം
ഇലന്തൂർ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജിൽ 2026-27 അധ്യയന വർഷം ഇംഗ്ലീഷ്, സുവോളജി, കെമിസ്ട്രി, ബോട്ടണി, മലയാളം, സംസ്‌കൃതം, ഹിന്ദി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ നമ്പർ, ജനനതീയതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷ ഫോം സഹിതം അഭിമുഖത്തിന് കോളജിൽ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /പി എച്ച് ഡി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.
വിഷയം, അഭിമുഖ തീയതി, സമയം ക്രമത്തിൽ.
സുവോളജി, മെയ് 19 രാവിലെ 10.30.
ഇംഗ്ലീഷ് , മെയ് 19 ഉച്ചയ്ക്ക് രണ്ട്.
ബോട്ടണി, മെയ് 21 രാവിലെ 10.30.
കെമിസ്ട്രി, മെയ് 21, ഉച്ചയ്ക്ക് ഒന്ന്.
മലയാളം, മെയ് 23, രാവിലെ 10.30
സംസ്‌കൃതം മെയ് 23, രാവിലെ 11.30.
ഹിന്ദി, മെയ് 23 ഉച്ചയ്ക്ക് ഒന്ന്.
ഫോൺ : 0468 2263636.

*ചാർട്ടേഡ് അക്കൗണ്ടന്റ് : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ 2025-26 സാമ്പത്തികവർഷത്തെ ചെലവ് വിവരം ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. മുൻപരിചയമുള്ളCവർക്ക് മുൻഗണന. ബന്ധപ്പെട്ട രേഖ സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം, ദാരിദ്ര്യ ലഘൂകരണ വിഭാഗം , മണ്ണിൽ റീജൻസി ബിൽഡിംഗ് ,പത്തനംതിട്ട- 689645 വിലാസത്തിൽ മെയ് 20 വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 04682962038.

Leave a Reply

Your email address will not be published. Required fields are marked *