മാലിന്യ മുക്തം നവകേരളം ; പത്തനംതിട്ടയിൽ നൈറ്റ് വാക്ക്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പത്തനംതിട്ട ശുചിത്വ മിഷന്റെയും കുടുംബശ്രീ മിഷൻ്റെയും ഹരിതകേരള മിഷൻ്റെയും കെഎസ്ഡബ്ല്യുഎംപിയുടെയും ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ പ്രചരണാർത്ഥം നൈറ്റ് വാക്ക് സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റേയും, വൃത്തി 2025- ദി ക്ലീൻ കേരള കോൺക്ലേവിന്റേയും മുന്നോടിയായാണ് നൈറ്റ് വാക്ക് നടത്തിയത്.

പത്തനംതിട്ട നഗരത്തിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐഎഎസിന്റെ നേതൃത്വം നടത്തിയ നൈറ്റ് വാക്ക് 28.03.2025, വെള്ളിയാഴ്ച്ച രാത്രി 07.30 ന് ജില്ലാ കളക്ട്രേറ്റ് കവാടത്തിൽ നിന്ന് തുടങ്ങി ഗാന്ധി പ്രതിമ ജംഗ്ഷനിൽ സമാപിച്ചു. ശേഷം നൈറ്റ് വാക്കിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും വോളണ്ടിയർമാരെയും കുടുംബശ്രീ, ഹരിതകർമ്മ സേന അംഗങ്ങളെയും അഭിസംബോധന ചെയ്ത് ജില്ലാ കളക്ടർ സംസാരിച്ചു. പ്രസ്തുത ബോധവൽക്കരണ- വിജ്ഞാന വ്യാപന പ്രവർത്തനത്തിൽ ജില്ലയിലെ എല്ലാ വകുപ്പുകളുടെയും പ്രാധിനിത്യവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *