മെഴുവേലി പഞ്ചായത്ത് വനിതാ ഐടിഐ ക്കായി 80 സെന്റ് സ്ഥലം കൈമാറി ; അഭിനന്ദനങ്ങൾ ടീം മെഴുവേലി ഗ്രാമ പഞ്ചായത്ത് !!

Pathanamthitta Kerala
Print Friendly, PDF & Email

ഇലവുംതിട്ട – പതിറ്റാണ്ടുകൾക്ക് ശേഷം മെഴുവേലി പഞ്ചായത്ത് ഭരണം ഇത്തവണ കോൺഗ്രസിനാണ് ജനങ്ങൾ കൊടുത്തത്. നെജോമോൻ എന്ന ചെറുപ്പക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നത്. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത സർക്കാർ സ്ഥാപനങ്ങൾ, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാത്ത പഞ്ചായത്ത് ഐടിഐ. കുടിവെള്ള പ്രശ്‌നം, തുടങ്ങി നൂറുകൂട്ടം പരാധീനതകളാണ് പുതിയ ഭരണ സമിതിക്ക് മുമ്പിലുള്ളത്. എന്നാൽ കൃത്യമായ ലക്ഷ്യത്തോടെയുള്ള ആത്മാർത്ഥമായ ടീം വർക്കിലൂടെ എല്ലാം ഓരോന്നായി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. വനിതാ ഐടിഐക്കായി 80സെന്റ് സ്ഥലം കണ്ടെത്തി ആദ്യ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീജോ വർഗീസിന് അഭിനന്ദനങ്ങൾ. ജനങ്ങളുടെ ആത്മാർത്ഥമായ പിന്തുണ പഞ്ചായത്ത് ഭരണ സമിതിക്കൊപ്പം ഉണ്ട്. നെജോമോൻ തന്നെ സമൂഹ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ ..

വാക്കുകൾ ഓരോന്നായി നമ്മൾ പാലിക്കുകയാണ്…. കഴിഞ്ഞ 18 വർഷക്കാലം വനിതാ ITI ബിൽഡിംഗ് ആണ് ഇതിനോടൊപ്പം ചേർത്തിട്ടുള്ളത്….
വിദ്യാർഥികൾക്ക് പഠിക്കുവാൻ കഴിയാത്ത സാഹചര്യം, ഏതു നിമിഷവും പൊളിഞ്ഞു പോകുന്ന തരത്തിൽ മേൽവാർപ്പുകൾ , ഇന്നലെയും തലനാരികക്ക് ആണ് ഒരു അപകടം ഒഴിവായത്… ഭരണസമിതി അധികാരം ഏറ്റ നാൾ മുതൽ ഏറ്റവും വലിയ വെല്ലുവിളി സ്ഥലം കണ്ടെത്തുക എന്നുള്ളതായിരുന്നു…. 70സെന്റ് സ്ഥലം ഉണ്ടെങ്കിൽ മാത്രമേ ഈ സ്ഥാപനത്തിന് തുടക്കം പോലും കുറിക്കുവാൻ കഴിയു…. ഭരണസമിതിക്ക്
കഴിഞ്ഞ 6 മാസത്തെ മുന്നിലുള്ള ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്ഥലം കണ്ടെത്തി കൈമാറുക എന്നുള്ളത്…. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അദ്ദേഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് ഒരു വിസ്മയം തന്നെ തീർക്കുവാൻ ഇതിനോടകം നമുക്ക് കഴിഞ്ഞു…. എല്ലാ തിരക്കുകളും മാറ്റിവെച്ച് എല്ലാ ദിവസവും ഒരല്പം നേരം സ്ഥലം കണ്ടെത്തുന്ന ചർച്ചയ്ക്കായി മാറ്റിവച്ചു… വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീജോ വർഗീസിന്റെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണ് ഈ സന്തോഷനിമിഷം… 80സെന്റ് സ്ഥലം നമ്മൾ വനിതാ ITI ക്ക് കൈമാറുന്നതിന്റെ ആദ്യ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു….

ചിത്രങ്ങൾ – പൊളിഞ്ഞു വീഴാറായ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വനിതാ ഐടിഐ. വനിതാ ITI ക്കായി 80സെന്റ് സ്ഥലം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോ വർഗീസ് ഐടിഐക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *