ഇലന്തൂര്‍ സര്‍ക്കാര്‍ കോളജ്: ശിലാസ്ഥാപനം ഇന്ന് (മാര്‍ച്ച് 03, ചൊവ്വ)

Pathanamthitta
Print Friendly, PDF & Email

ഇലന്തൂര്‍- ഇന്ന് (മാര്‍ച്ച് 03, ചൊവ്വ) വൈകിട്ട് മൂന്നിന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള താഴയില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 34 കോടി രൂപ ചെലവില്‍ ഇലന്തൂര്‍ പൂമലക്കുന്നിലെ അഞ്ച് ഏക്കര്‍ 12 സെന്റിലാണ് പുതിയ കെട്ടിടം. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്‌കര്‍, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുകുന്ദന്‍, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *