തിരുവല്ല/പൊടിയാടി : വഴിയോര കച്ചവട മസ്ദൂർ സംഘം (ബിഎംഎസ്) തിരുവല്ല മേഖലാ പ്രവർത്തക യോഗം ബിഎംഎസ് മേഖലാ പ്രസിഡന്റ് ടി.എൻ സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വഴിയോര കച്ചവട സംഘം പത്തനംതിട്ട ജില്ലാ ജന. സെക്രട്ടറി രഞ്ജിത്ത് കെ.ജി ഉദ്ഘാടനം ചെയ്തു. ബി എം എസ് മേഖലാ സെക്രട്ടറി പി.ജി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, വഴിയോര കച്ചവട സംഘം പ്രതിനിധികളായ മുഹമ്മദ് ഷെരീഫ്, കമലാസനൻ.എസ്, രവി.ആർ, ഷീല വേണു എന്നിവർ പ്രസംഗിച്ചു. വഴിയോര കച്ചവട സംഘം തിരുവല്ല മേഖലാ ഭാരവാഹികളായി ബിജു മത്തായി (പ്രസിഡന്റ് ) അശോകൻ നായർ പി.ജി (സെക്രട്ടറി), വേണു സി.ടി (ട്രഷറർ) അനിൽകുമാർ.കെ (വൈസ് പ്രസിഡന്റ്), വിജയൻ കെ. പി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.


