പത്തനംതിട്ട – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ബാലസുരക്ഷിതകേരളം’ ഉദ്ഘാടനം പത്തനംതിട്ട മാർ യൗസേബിയോസ് ട്രെയിനിംഗ് സെന്ററിൽ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ നിർവഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ റ്റി.ആർ ലതാകുമാരി അധ്യക്ഷയായി. കുട്ടികൾ കൂടുതൽ സമയം സ്‌കൂളിലാണെന്നും അവരിലെ സ്വഭാവ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കൗൺസലേഴ്‌സിന് സാധിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. സ്‌കൂൾ കൗൺസലർമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓർഡിനേറ്റർ ജോസ് കളീക്കൽ, പന്തളം ഐസിഡിഎസ് സൂപ്പർവൈസർ നിഷ, മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ടി. സാഗർ, സൈക്യാട്രിക് സോഷ്യൽ വർക്കർ അനീഷ് എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

