ഹിന്ദു ഐക്യവേദി പത്തനംതിട്ട പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Pathanamthitta

പത്തനംതിട്ട – ശബരിമലയുടെ പേരിൽ വോട്ടു തേടി അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ അടിയന്തിരമായി യുവതീപ്രവേശന സമയത്ത് നാമജപ പ്രതിഷേധം നടത്തിയ ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്ന് ഹിന്ദു ഐക്യ വേദി പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആറന്മുളയിൽ നടന്ന ജില്ലാ സമ്മേളനത്തിൻ്റെ സമാപനയോഗം സംസ്ഥാന ജനറൽ സെക്രട്ടറി
കെ . ഷൈനു ഉദ്ഘാടനം ചെയ്തു.

നിയുക്ത ജില്ലാ പ്രസിഡൻ്റ് ടി. ആർ.ജയദേവ് പന്തളം ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രി കെ. എസ്.സതീഷ് കുമാർ സ്വാഗതവും ഖജാൻജി രമേശ് മണ്ണൂർ കൃതജ്ഞതയും പറഞ്ഞു . പുതിയ ജില്ലാ ഭാരവാഹികളായി പ്രസി. ടിആർ ജയദേവ് പന്തളം, രക്ഷാധികാരിമാർ കെ. ആർ കൃഷ്ണപിള്ള, കെ. എസ്.പ്രസാദ്, വർക്കിങ്ങ് പ്രസി. പി. എൻ.രഘുത്തമൻ നായർ, ജനറൽ സെക്രട്ടറിമാർ സി.അശോക് കുമാർ അടൂർ,
കെ. എസ്. സതീഷ് കുമാർ മല്ലപ്പള്ളി, ഖജാൻജി രമേശ് മണ്ണൂർ കോഴഞ്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയേയും തിരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *