പത്തനംതിട്ട – കുടുബശ്രീ ജില്ലാ മിഷൻ 100 ദിന ടിബി എലിമിനേഷൻ കാമ്പയിനും സ്നേക്ക് ആൻഡ് സ്നേക്ക് ബൈറ്റ് ബോധവൽകരണ ക്ലാസും കുളനട കുടുബശ്രീ പ്രീമിയം കഫേയിൽ സംഘടിപ്പിച്ചു. ജില്ല ടിബി ഓഫീസർ ഡോ .രാധിക എസ്.ഗോപൻ ക്ലാസ് നയിച്ചു. വിവിധ തരം ക്ഷയരോഗങ്ങൾ, ക്ഷയരോഗ നിർണയ രീതി, മാർഗനിർദേശങ്ങൾ, ജില്ലയിൽ പ്രവർത്തിക്കുന്ന എൻഎഎറ്റി സെന്ററുകൾ, ക്ഷയരോഗ മരുന്നുകളും പാർശ്വഫലങ്ങളും, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, നി-ക്ഷയ് മിത്ര, ടിബി മുക്ത ഭാരത് ആപ്പ് എന്നിവ പരിചയപ്പെടുത്തി. പാമ്പ് കടി ബോധവൽക്കരണംസർപ്പ ടീമിന്റെ നേതൃത്വത്തിൽ നടത്തി. വിവിധ തരം പാമ്പുകൾ , പാമ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷ നേടാം, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം തുടങ്ങിയ സംബന്ധിച്ച് മുഹമ്മദ് ഷെബിൻ (സീനിയർ പോലീസ് ഓഫീസർ കോട്ടയം ,സർപ്പ എജ്യൂക്കേറ്റർ കേരളം വനം വന്യ ജീവി വകുപ്പ് ) ക്ലാസ് നയിച്ചു. ജില്ല പ്രോഗ്രാം മാനേജർ ഓഫീസർ പി ആർ അനൂപ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ എസ് ആദില ഉദ്ഘാടനം ചെയ്തു. സ്നേഹിത സർവീസ് പ്രൊവൈഡർ ഗായത്രി ദേവി, സവിത, ആര്യ രാജഗോപാൽ എന്നിവർ പങ്കെടുത്തു.


