കൺസ്യൂമർ ഫെഡ് ; പത്തനംതിട്ട ജില്ലയിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു ; നോട്ടു ബുക്കുകൾക്ക് ഓഫറുണ്ട്.

Pathanamthitta

പത്തനംതിട്ട – കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ ബാഗ്, കുട, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ, റെയിൻ കോട്ട്, പെൻസിൽ ബോക്സ്, പേന തുടങ്ങിയ പഠനോപകരണങ്ങൾ, ത്രിവേണി നോട്ട് ബുക്ക്, ഇക്കോ ഫ്രണ്ട്ലി നോട്ട് ബുക്ക്, ഓഫീസ് സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവ മിതമായ വിലയിൽ ജില്ലയിലെ ത്രിവേണി സൂപ്പർമാർക്കറ്റിലൂടെയും സഹകരണ സംഘം നടത്തുന്ന നീതി സ്റ്റോറിലൂടെയും സ്‌കൂൾ സൊസൈറ്റികളിലൂടെയും പൊതു ജനങ്ങൾക്ക് ലഭിക്കും. നോട്ടു ബുക്കുകൾക്ക് ഓഫറുണ്ട്.
പത്തനംതിട്ട റീജിയണിലെ ജില്ലാതല സ്റ്റുഡന്റ്സ് മാർക്കറ്റിന്റെയും കോന്നി സിവിൽ സ്റ്റേഷന് സമീപം കോന്നി ആനക്കൂട് റോഡിലെ കെട്ടിടത്തിൽ ആരംഭിച്ച പുതിയ ഇ- ത്രിവേണി ബിസിനസ് സെന്ററിന്റെയും ഉദ്ഘാടനം കോന്നി നിയുക്ത എംഎൽഎ കെ യു ജനീഷ്‌കുമാർ നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, വാർഡ് അംഗം സിജി ഷംസ്, കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി അജയകുമാർ, റീജിയണൽ മാനേജർ റ്റി.ഡി ജയശ്രീ, ഇന്റേണൽ ഓഡിറ്റർ ബിന്ദു.പി നായർ, അസിസ്റ്റന്റ് റീജിയണൽ മാനേജർ കെ വി ജയൻ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *