പത്തനംതിട്ട – ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ പ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പൊലീസ് തേനിയിൽനിന്നാണ് ഇന്നു പുലർച്ചെ അഖിൽ സജീവിനെ പിടികൂടിയത്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാന വ്യാപകമായുള്ള സമാനമായ പല തട്ടിപ്പുകേസുകളുടെയും ചുരുളഴിയുമെന്നാണു സൂചന. പത്തനംതിട്ട സിഐടിയു ഓഫിസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് പിടിയിലായതെന്നാണു സൂചന. പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസിൽ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.
നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികൾക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യൽ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഖിലാണ് നിയമനത്തട്ടിപ്പിൽ മുഖ്യപങ്ക് വഹിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചെന്നൈയിലേക്ക് കടന്ന അഖിൽ പിന്നീട് തേനിയിലെത്തിയപ്പോഴാണ് പിടിയിലായത്.
What do you feel about this post?
Like
Love
Happy
Haha
Sad

