പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള നിയമന, തൊഴിൽ മേള, അഭിമുഖം, ടെണ്ടർ, മരങ്ങൾ മുറിച്ചു മാറ്റണം അടക്കമുള്ള ഇന്നത്തെ അറിയിപ്പുകൾ.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള നിയമന, തൊഴിൽ മേള, അഭിമുഖം, ടെണ്ടർ, മരങ്ങൾ മുറിച്ചു മാറ്റണം അടക്കമുള്ള ഇന്നത്തെ അറിയിപ്പുകൾ.

*ഫ്‌ളാഷ് മോബ് ഇന്ന് (മേയ് 22)
തിരഞ്ഞെടുപ്പ് ബോധവൽകരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻഭാഗത്ത് ഇന്ന് (മേയ് 22) രാവിലെ 10.30ന് ഫ്‌ളാഷ് മോബ് നടക്കും.

*തൊഴിൽമേള 24ന്
കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് മേയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള നടത്തുന്നു. സെയിൽസ് മാനേജർ, മെക്കാനിക്ക്, പൈത്തൺ ട്രെയിനർ, സിസിടിവി ടെക്നീഷ്യൻ, ഡ്രൈവർ, ഷോറൂം മാനേജർ, ഗേറ്റ് മോട്ടർ ടെക്നീഷ്യൻ, ഹോം ഓട്ടോമേഷൻ ടെക്നീഷ്യൻ അവസരങ്ങളാണുളളത്. ഫോൺ : 9495999688.

*വ്യക്തിഗത വിവരങ്ങൾ നൽകണം
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തികരിച്ച് ഏകീക്യത തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം. അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി സോഫ്റ്റ് വെയർ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐഡി, ആധാർ, റേഷൻ കാർഡുകൾ, ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. പത്തനംതിട്ട കലക്ട്രേറ്റിനു സമീപമുളള ജില്ലാ എക്‌സീക്യൂട്ടീവ് ഓഫീസിലും വിവരങ്ങൾ പുതുക്കാമെന്ന് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സീക്യൂട്ടിവ് ഓഫീസർ അറിയിച്ചു. ഫോൺ. 0468-2327415.

*ടെൻഡർ
കോഴഞ്ചേരി ജില്ലാ ആശുപത്രി പാലിയേറ്റീവ് ഹോംകെയർ യൂണിറ്റിലേക്ക് എ.സി, ടി.വി, മ്യൂസിക് സിസ്റ്റം എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോൺ : 0468 2214108.

*ആയ നിയമനം
കുളനട ഗ്രാമപഞ്ചായത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവർ, ബിആർസി യിലെ പരിശീലനാർഥികളുടെ രക്ഷിതാക്കൾ, ഉളനാട് സമീപവാസികൾ എന്നിവർക്ക് മുൻഗണന. പ്രായപരിധി 30-50. അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോൺ : 04734 260272.

*മരങ്ങൾ മുറിച്ചുമാറ്റണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുളള മരങ്ങൾ കാലവർഷകെടുത്തിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമാകും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു.

*അഭിമുഖം 24ന്
മൃഗസംരക്ഷണവകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി കേന്ദ്രം നടപ്പാക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക്
എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മേയ് 24ന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, വെറ്ററിനറി സർജറി ബിരുദാനന്തര ബിരുദം. ഫോൺ: 0468 2322762.

*വെറ്ററിനറി സർജൻ അഭിമുഖം 24ന്
മൃഗസംരക്ഷണവകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മേയ് 24 ന് പകൽ 12 മുതൽ ഒന്നു വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2322762

*വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മേയ് 24ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 0468 2322762.

*ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് ഇന്റ്റേൺഷിപ്പോടെ റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ :7994926081

*ക്വട്ടേഷൻ
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉൾപ്പടെ ഡ്രൈവർ ഇല്ലാതെ ടാക്സി വാഹനം മെയ് 29 മുതൽ സെപ്റ്റംബർ 30 വരെ വാടകയ്ക്ക് നൽകുന്നതിന് സ്ഥാപനങ്ങൾ/ സ്വകാര്യ വ്യക്തികൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മേയ് 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ : 0468-2214639. ഇ-മെയിൽ :dicpathanamthitta@gmail.com

Leave a Reply

Your email address will not be published. Required fields are marked *