അടൂരിലെ വികസന മുരടിപ്പ് ചർച്ച ചെയ്ത് വോട്ടർമാർ

Pathanamthitta Politics
Print Friendly, PDF & Email

അടൂർ – നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ സി.വി. ശാന്തകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായുള്ള അടൂരിന്റെ വികസന മുരടിപ്പാണ് വോട്ടർമാർ പ്രധാനമായും സ്ഥാനാർത്ഥിയോട് പറഞ്ഞത്‌.

കൊടുമൺ ചന്ദനപ്പള്ളി പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന വിഷയങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ട് അടൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാർ തൊഴിലാളികളെ നേരിൽ കണ്ടു വോട്ടുകൾ അഭ്യർത്ഥിച്ചു.

തൊഴിൽ മേഖലയിൽ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകളും സംബന്ധിച്ച് സ്ഥാനാർഥിയുമായി തൊഴിലാളികൾ ചർച്ച നടത്തി. സേവന വേതന വിഷയങ്ങളിൽ നിലവിൽ ഉള്ള പരിമിതികൾ സംബന്ധിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഏഴംകുളത്ത്ബൈക്ക് റാലി സംഘടിപ്പിച്ചു. അടൂരിലെത്തി സ്ഥാനാർത്ഥി കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. അടൂർ-പന്തളം-തെങ്ങമം-പള്ളിക്കൽ മേഖലകളിൽ കൊട്ടിക്കലാശം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *