പത്തനംതിട്ട : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യ സമരസേനാനിയും പ്രക്ഷോഭകനും പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന പി. കൃഷ്ണപിള്ളയുടെ 77-മത് ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃതത്തിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ സംഘടിപ്പിച്ചു.
സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തലും അനുസ്മരണവും നടത്തി. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ (എം) സംസ്ഥാന കമ്മറ്റി അംഗം ഡോ. ടി.എൻ സീമ , സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ജെ. അജയകുമാർ , ബാബു ജോർജ്ജ് , ജി.രാജേഷ്, ഇ.കെ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ (എം) നേതാവുമായിരുന്ന പി.കൃഷ്ണപിള്ളയുടെ 77ാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ (എം) ജില്ല കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃതത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു .


