ആറന്മുള – ആറന്മുള മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന് വിജയാശംസകൾ നേർന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി മുൻ സെക്രട്ടറിയും ഇപ്പോഴത്തെ രാജപ്രതിനിധിയുമായ പി എൻ നാരായണ വർമ്മ എത്തി . സ്ഥാനാർത്ഥി പര്യടനത്തിൻ്റെ അവസാന ദിനമായ ചൊവ്വാഴ്ച ഉദ്ഘാടന വേദിയായ പൊന്നും തോട്ടം ജംഗ്ഷനിലെത്തിയാണ് അദ്ദേഹം കുമ്മനത്തിന് പിന്തുണ അറിയിച്ചത് . ശരണം വിളിയോടെ ശബരിമല ക്ഷേത്രത്തിലെ പ്രസാദം നെറ്റിയിൽ ചാർത്തി പ്രത്യേകം തയ്യാറാക്കിയ താമരമാലയണിച്ചാണ് രാജ പ്രതിനിധി കുമ്മനത്തെ ആശീർവദിച്ചത് .ശബരിമല ആചാര സംരക്ഷണത്തിനും ക്ഷേത്രഭരണം ഹിന്ദുക്കൾക്ക് തിരികെ ലഭിക്കുന്നതിനായും പൊരുതുന്ന കുമ്മനത്തിന് എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ സംരക്ഷണത്തിനും ,നാട്ടിൽ വികസനം കൊണ്ടുവരാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു . അവസാന ദിന സ്ഥാനാർത്ഥി പര്യടനം ഇലക്ഷൻ കമ്മിറ്റി കൺവീനർ ബിജു മാത്യു ഉദ്‌ഘാടനം ചെയ്തു . രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗങ്ങളായ വി. എൻ ഉണ്ണി, വിക്ടർ ടി തോമസ്, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ശരത് പുന്നം തോട്ടത്തിൽ, പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി പുഷ്‌പ രാജൻ, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് കോഴഞ്ചേരി, ജനറൽ സെക്രട്ടറി നികേഷ് കോഴഞ്ചേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ എം എൻ ബാലകൃഷ്ണൻ നായർ , സന്ധ്യ , ബി എം എസ് ജില്ലാ സെക്രട്ടറി ഹരിനാരായൺ ,കെ കെ അരവിന്ദാക്ഷൻ നായർ , വി.ജി ശ്രീകാന്ത് ,രഞ്ജിത്, പ്രസാദ് ആനന്ദ ഭവൻ തുടങ്ങിയവർ സംസാരിച്ചു . കോഴഞ്ചേരി ടൗൺ ,കീഴുകര , മേലുകര , കുരങ്ങുമല ,തെക്കേമല ,ചേക്കുളം , കോഴഞ്ചേരി ഈസ്റ്റ് മണ്ണിൽ പടിയിൽ കോഴഞ്ചേരി പഞ്ചായത്തിലെ പര്യടനം അവസാനിച്ചു.



