അക്ഷര മുറ്റത്തെത്തുന്ന കുരുന്നുകൾക്ക് സ്നേഹ സമ്മാനവുമായി തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ .

Alappuzha

എടത്വ: തലവടി പഞ്ചായത്തിലെ 13 സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ ( ടോഫാ ) യുടെ നേതൃത്വത്തിൽ സൗജന്യമായി നോട്ട് ബുക്കുകൾ ജൂൺ 1ന് വിതരണം ചെയ്യും. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി അരുൺ പുന്നശ്ശേരിൽ,ട്രഷറാർ ഷിക്കു കുര്യൻ, ടോഫാ പ്രസിഡന്റ് സതീഷ് തെന്നിശ്ശേരിൽ, സെക്രട്ടറി ടിനു തോമസ് ,ട്രഷറാർ അശ്വിൻ ജേക്കബ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.തുടർച്ചയായി രണ്ടാം തവണയാണ് ടോഫായുടെ നേതൃത്വത്തിൽ തലവടി പഞ്ചായത്തിലെ സ്കൂളുകളിൽ സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്യുന്നത്. തലവടിയിൽ ഒരു സ്കൂളിൽ ക്ളാസ് റൂമിലെ ബഞ്ചുകളെ വള്ളങ്ങളായി സങ്കൽപ്പിച്ച് നടത്തിയ ആവേശ തുഴച്ചിൽ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. പുതു തലമുറയും തലവടി ചുണ്ടനെ ഹൃദയത്തിലേറ്റി. അവർക്കുള്ള സ്നേഹ സമ്മാനമാണ് തലവടി ചുണ്ടന്റെ ചിത്രം ആലേഖനം ചെയ്ത ബുക്കുകൾ.

തലവടി ചുണ്ടൻ വള്ളം ഡോക്ക് നിർമ്മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ വള്ളം സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തും.ജൂൺ 13 ന് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ ( ടോഫാ ) അംഗം പനപറമ്പിൽ മനുകുമാറിന് ( മാലദ്വീപ്) വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി നല്കി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കൺവീനർമാരായ വിൻസൺ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ എന്നിവർ പ്രസംഗിച്ചു.


തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ വള്ളം സമിതിയുടെയും സംയുതാഭിമുഖ്യത്തിൽ ജൂൺ 13ന് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ ടോഫാ അംഗം പനപറമ്പിൽ മനുകുമാറിന് വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി നല്കി ഉദ്ഘാടനം ചെയ്യുന്നു.

ടോഫാ വിതരണം ചെയ്യുന്ന ബുക്കിന്റെ പുറംചട്ട.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *