പത്തനംതിട്ട : കേരളാ സാംബവർ സൊസൈറ്റി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് പി എൻ പുരുഷോത്തമന്റെ അനുസ്മരണം നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കണ്ണങ്കരയിലുളള പെൻഷൻ ഭവനിൽ നടക്കും . ദീർഘകാലം സംഘടനയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും പട്ടികജാതി വർഗ്ഗ സംയുക്ത സമിതിയുടെ ജില്ലാ സെകട്ടറിയായും പ്രവർത്തിച്ചു . പത്തനംതിട്ടയിലെ രാഷ്രീയ സാമൂഹ്യ പ്രവർത്തകനും കലാകാരനുമായിരുന്ന പുരുഷോത്തമൻ മികച്ച ചെണ്ടവാദ്യകനും പ്രിന്റിംഗ് തൊഴിലാളിയുമായിരുന്നു. പത്തനംതിട്ടയിൽ നിരവധിയായ സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു. ജില്ലയിലെ വിവിധ രാഷ്ടീയ സാമുദായിക സാംസ്ക്കാരിക പ്രവർത്തകരും ജനപ്രതിനിധികളും അനുസ്മരണത്തിൽ പങ്കെടുക്കും .
കൂടുതൽ വിവരങ്ങൾക്ക് – ഷൈജി mob : 9633398777


