പത്തനംതിട്ട – ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടത്തി. ചാമ്പ്യൻഷിപ്പ് മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. എൻ ഡി സന്തോഷ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പിജി പ്രമോദ് ഗുരുക്കൾ സ്വാഗതം പറഞ്ഞു. ഗിജിൻ ലാൽ ഗുരുക്കൾ , അഭിലാഷ് ജി കുറുപ്പ് ഗുരുക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ ഡിസന്തോഷ ഗുരുക്കൾ, കെ എസ്സ് സജിമോൻ ഗുരുക്കൾ, കെ ആർ പ്രദീപ് ഗുരുക്കൾ എന്നിവർചാമ്പ്യൻഷിപ്പിന്റെ വിധികർത്താക്കളായി. ചാമ്പ്യൻഷിപ്പിൽ വിജയിച്ചവർക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ സമ്മാനദാന നിർവഹിച്ചു. ചാമ്പ്യൻഷിപ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.

ഫോട്ടോ SHAJI VETTIPURAM :
പത്തനംതിട്ട ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്യുന്നു.


