ഇൻഡ്യൻ ഫാർമേഴ്സ് മൂവ്മെന്റ് യൂണിറ്റ് രൂപികരണ ആലോചന യോഗം സൗഹൃദ നഗറിൽ ചേർന്നു. 

Kerala Alappuzha
Print Friendly, PDF & Email

ഇൻഡ്യൻ-ഫാർമേഴ്സ്-മൂവ്മെനഎടത്വ: ഇൻഡ്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ആനപ്രമ്പാൽ തെക്ക് യൂണിറ്റ് രൂപികരണ ആലോചന യോഗം സൗഹൃദ നഗറിൽ ചേർന്നു. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ച യോഗം തലവടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ എലിസബേത്ത് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

ജേക്കബ് മാത്യു , രജീഷ്കുമാർ പൊയ്യാലുമാലിൽ, കുഞ്ഞുമോൻ പരുത്തിയ്ക്കൽ, പി.ഡി സുരേഷ്, കെ കെ ഏബ്രഹാം, ജോൺ ഫിലിപ്പോസ് , സ്നേഹ രാഹുൽ, അഖില ബി നായർ എന്നിവർ പ്രസംഗിച്ചു.

2000-ൽ സ്ഥാപിതമായ ഒരു മതേതര, കർഷക കേന്ദ്രീകൃത സംഘടനയാണ് ഇൻഫാം. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കൂട്ടായ പ്രവർത്തനങ്ങൾക്ക് ഒരു വേദി നൽകുന്നതിനുമായി ഇത് പ്രവർത്തിക്കുന്നു.

ആത്മവിശ്വാസം, ഐക്യം എന്നിവ വളർത്തിയെടുക്കുക, വിലയിടിവ്, പ്രകൃതിദുരന്തങ്ങൾ, കാർഷിക ഭൂമിക്ക് നേരിടുന്ന ഭീഷണികൾ എന്നിവയ്‌ക്കെതിരെ വാദിക്കുക, പ്രത്യേക കാർഷിക മേഖലകൾ, കർഷക ക്ഷേമ പരിപാടികൾ എന്നിവയ്ക്കായി വാദിക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യം.


ഇൻഡ്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ആനപ്രമ്പാൽ തെക്ക് യൂണിറ്റ് രൂപികരണ ആലോചന യോഗം തലവടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ എലിസബേത്ത് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *