അമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിൽ ജീവപര്യന്തം കിട്ടി ജയിലിൽ: പരോളിലിറങ്ങിയപ്പോൾ സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം

Crime

പത്തനംതിട്ട – അമ്മയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ജീവപര്യന്തം കിട്ടി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, പരോളിലിറങ്ങിയപ്പോള്‍ സഹോദരനെയും തലക്കടിച്ച് കൊന്നു. രണ്ടാമത്തെ കേസിലും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താ(65) നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ജയകൃഷ്ണന്‍ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

2005 നവംബറില്‍ അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു മോഹനന്‍. ഇതിനിടെ പരോളില്‍ ഇറങ്ങിയ ഇയാള്‍ 2024 ജൂണ്‍ 29 ന് സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍. രാജീവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് അടൂര്‍ എസ്എച്ച്ഓ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോടതി നടപടികളില്‍ എ.എസ്.ഐ ആന്‍സി പ്രോസിക്യൂഷനെ സഹായിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *