മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്‌കാരം ഇത്രമാത്രം താഴേക്ക് പോയി : യു ഡി എഫ് കൺവീനർ അഡ്വ അടൂർ പ്രകാശ്

Pathanamthitta Politics

അടൂർ : കോന്നിയിലെ ഇടതുപക്ഷ യോഗത്തിൽ വെച്ചു ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് ആവേശത്തോടെ പ്രതികരിച്ച ഒരു പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗം ഏറെ വേദനയും ദുഃഖവും ഉണ്ടാക്കിയതായി യു ഡി എഫ് കൺവീനർ അഡ്വ അടൂർ പ്രകാശ് എം പി പറഞ്ഞു. അടൂരിൽ യു ഡി എഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്‌കാരത്തിന് അനുസരിച്ച് ഉള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നിറവേറ്റിയത്. അദ്ദേഹത്തിന്റെ സംസ്‌കാരം ഇത്രമാത്രം താഴേക്ക് പോയിട്ടുണ്ടല്ലോ എന്ന് കാണുമ്പോൾ സത്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് സഹതാപമേയുള്ളൂ. കേരളത്തിന്റെ മുഖ്യമന്ത്രി എന്നുള്ള നിലയിൽ പിണറായി വിജയനിൽ നിന്ന് ഉണ്ടായിട്ടുള്ള ഈ പ്രതികരണം ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത ഒരു പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രമാത്രം അസ്വസ്ഥത പെട്ടെന്ന് ഉണ്ടാകാനുള്ള ഒരു കാരണം.

കേരളത്തിൽ മൂന്നാം തവണ അധികാരത്തിൽ കടന്നുവരാൻ കഴിയും എന്നത് സ്വപ്നമായി പിണറായി വിജയൻ കൊണ്ട് നടക്കുകയാണ്. ആ സ്വപ്നം തകർന്നു എന്നുള്ളതാണ് ഇതിന്റെ മുഖ്യമായ ഒരു പ്രതികരണമായി കാണുന്നത്. അതല്ലായെങ്കിൽ ഒരു യോഗം നടക്കുന്ന സമയത്ത് യോഗത്തിൽ പലതരത്തിലുള്ള ആളുകൾ തീർച്ചയായിട്ടും വരാറുണ്ട്. അവർ വന്നുചേരുമ്പോൾ ഒരുപക്ഷേ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ട് എന്ന് കേൾക്കുമ്പോൾ ആ ആളിനെ അപമാനിക്കുന്ന നിലയിൽ വേദിയിൽ വെച്ചു സംസാരിക്കുന്നത് കേരള സമൂഹത്തിനെ ഒന്നാകെ അപമാനിക്കുന്നത്തിനു തുല്യമാണ്.

കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കോന്നിയിൽ ഇതേ വേദിയിൽ വരുന്ന അവസരത്ത് ആ വേദിയിൽ വച്ച് അവിടെയുള്ള ജനങ്ങൾ എയർപോർട്ട് കോന്നിയിൽ സ്ഥാപിച്ചേക്കണം എന്ന് ആവശ്യം ഉന്നയിച്ചു.അപ്പൊ അദ്ദേഹം ഉടൻതന്നെ ഈ മീറ്റിംഗ് നടന്നുകൊണ്ടിരിക്കേ നിങ്ങളുടെ എം എൽ എ വേദിയിൽ ഉണ്ടല്ലോ എം എൽ എയുമായി സംസാരിച്ചോളാൻ എന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റവും വിലകുറഞ്ഞ ഒരു ഏർപ്പാടായി പോയി എന്ന് പറയേണ്ടതായിട്ട് വരും എന്ന് അടൂർ പ്രകാശ് പറഞ്ഞു.

അടൂരിൽ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് നടന്നത്.ചില സഹകരണ സംഘങ്ങളുടെ പ്രവർത്തനം ഇത്തരത്തിൽ ആണ് നടക്കുന്നത്.ആ സഹകരണ സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എല്ലാം മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരാണ്. ഇപ്പൊ അടൂരിൽ നടന്നിട്ടുള്ള സംഭവം തന്നെ എല്ലാവർക്കും അറിയാം. അടൂരിൽ നടന്നിട്ടുള്ള സംഭവം അവിടെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി കാണിച്ചിട്ടുണ്ട് എന്നും കോടിക്കണക്കിന് രൂപയുടെ തിരിമറി കാണിച്ചിട്ടുണ്ട് എന്ന് അതിന്റെ പ്രസിഡണ്ട് സഹിതമാണ് ഇപ്പൊ പറയുന്നത്. അതേപോലെതന്നെ കേരളത്തിന്റെ നിരവധി മേഖലകളിൽ ഇതുപോലെയുള്ള സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ആളുകൾക്ക് ഒന്നും തന്നെ വേണ്ടതരത്തിൽ ഉള്ള ഒരു ശിക്ഷ കൊടുക്കുവാനോ അല്ലെങ്കിൽ ഇത് ഗവൺമെന്റ് എന്തെങ്കിലും നടപടി സ്വീകരിക്കാനും ഇതുവരെയും തയ്യാറായിട്ടില്ല. ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇവർ കൊടുക്കുന്ന പ്രോത്സാഹനവും അതുപോലെതന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരിലേക്ക് അതൊപ്പം നിൽക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവായി കാണാൻ കഴിയും എന്നും അടൂർ പ്രകാശ് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *