ചെങ്ങന്നൂർ – കുറിച്ചിമുട്ടം പുളിച്ചിമനാൽ ഭാഗത്ത് ഇന്ന് വെളുപ്പിനായിരുന്നു സംഭവം. നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോയിപ്രം തട്ടേക്കാട് സ്വദേശിയായ മനു മോഹൻ 26 ആണ് മരിച്ചത്. അപകടം നടന്നയുടനെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. മനു മോഹന്റെ സംസ്കാര ചടങ്ങുകൾ മറ്റെന്നാൾ, 26/3/2026 നു വീട്ടുവളപ്പിൽ നടക്കും.
കോയിപ്രം തട്ടേക്കാട് ളാഹേത്ത് മേലെത്തേതിൽ വീട്ടിൽ മോഹനശ്വിൻ നായരുടെയും, ജയാ മോഹന്റെയും മകനാണ് മനു മോഹൻ, സഹോദരി മായ.


