മലയാലപ്പുഴ: കോന്നി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ മലയാലപ്പുഴ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പ്രദേശത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച അദ്ദേഹം വോട്ടർമാരോട് പിന്തുണ അഭ്യർത്ഥിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ടറിഞ്ഞ സതീഷ് കൊച്ചു പറമ്പിൽ, വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.
മലായാലപ്പുഴ മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാട്, ഡിസിസി സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, വി സി ഗോപിനാഥപിള്ള, ബിജിലാൽ ആലിൻ നിൽക്കുന്നതിൽ, ശശിധരൻ നായർ പാറ അരികൽ, ബെന്നി ഇടിമൂട്ടിൽ, സിനിലാൽ ആലു നിൽക്കുന്നൽ, ശ്രീകുമാർ, ചെറിയത്ത്, ബിജു ആർ പിള്ള, ബിന്ദു ജോർജ്, മിനി ജെയിംസ്, മോനി കെ ജോർജ്, മാത്യു ഇലക്കുളം, ജെയിംസ് മുണ്ടക്കൽ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

