എ.കെ.ജിയുടെ 49-മത് ചരമവാർഷികം പത്തനംതിട്ടയിലും ആചരിച്ചു.

Pathanamthitta

പത്തനംതിട്ട : പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടിരുന്ന എ.കെ.ജി എന്ന എ.കെ ഗോപാലന്റെ 49-മത് ചരമവാർഷികം പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ പത്തനംതിട്ടയിലും ആചരിച്ചു . സി. പി. ഐ ( എം ) കേന്ദ്രകമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക് പതാക ഉയർത്തുകയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സി.പി.ഐ (എം) ഡി.സി. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു .സി. പി. ഐ (എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം , സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ജെ. അജയകുമാർ , ബാബു ജോർജ്ജ് ,ആർ. അജിത്കുമാർ , ഡോ. കെ.ജി സുരേഷ് , എ.ഗോകുലേന്ദ്രൻ , രാഹുൽ കൃഷ്ണ, ഇ .കെ. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *