ആറന്മുള – എൻഡിഎ/ ബിജെപി സ്ഥാനാർത്ഥിയായി ആറന്മുള നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കുമ്മനം രാജശേഖരൻ ഇന്ന് ചെന്നീർക്കര ഓമല്ലൂർ പഞ്ചായത്തുകളിലാണ് പദയാത്ര പ്രചരണം നടത്തിയത്. രാവിലെ 8:00 മണിക്ക് ചെന്നീർക്കര പഞ്ചായത്തിലെ പ്രക്കാനം ജംഗ്ഷനിൽ എത്തിയ അദ്ദേഹത്തെ ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് ഇടനാട് ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കാളികെട്ട്, അമ്പലക്കടവ് മുറിപ്പാറ മാത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം പ്രവർത്തകരോടൊപ്പം സന്ദർശനം നടത്തി. ബി.ജെ.പി ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരീഷ്, കെ കെ ശശി, അഡ്വക്കേറ്റ് ജയൻ ചെറുവള്ളി, ബൈജു മാത്തൂർ എന്നിവർ പ്രചാരണ പദയാത്രയ്ക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് ഓമല്ലൂർ ഗ്രാമപഞ്ചായത്ത് എത്തിയ കുമ്മനം രാജശേഖരനെ മിൽമ ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഓമല്ലൂർ പഞ്ചായത്തിൽ മല്ലപ്പള്ളി കോട്ട പള്ളം മച്ചിക്കാട് പന്നി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വൈകിട്ട് വാഴമുട്ടത്ത് നടന്ന കുടുംബസംഗത്തിനുശേഷം അമ്പല ജംഗ്ഷനിൽ നിന്ന് പ്രകടനമായി ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ പര്യടനം സമാപിച്ചു.
നാളത്തെ തിരഞ്ഞെടുപ്പ് പര്യടനം രാവിലെ 8 മണി മുതൽ കുളനട പഞ്ചായത്തിലും, ഉച്ചക്ക് 12 മണിക്ക് പത്തനംതിട്ട സെൻറ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് പ്രകടനമായി കളക്റ്ററിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പണം നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ കിടങ്ങന്നൂരിൽ പദയാത്രാ പ്രചാരണം.




