അയ്യപ്പ സന്നിധിയിൽ നൃത്താർച്ചനയുമായി അച്ഛനും മകളും

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – അയ്യപ്പഭക്തർക്ക് നയനാനന്ദകരമായ കാഴ്ചയൊരുക്കി ആലപ്പുഴ ചേർത്തല സ്വദേശിയായ വിബിൻ പന്ത്രണ്ടാം വർഷവും ശബരിമല സന്നിധിയിൽ നൃത്താർച്ചന നടത്തി. ഇത്തവണ വിബിനൊപ്പം ചുവടുകൾ വയ്ക്കാൻ ആറു വയസ്സുകാരി മകൾ വിശ്വജനനിയും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി.

പതിവ് തെറ്റിക്കാതെയാണ് വിബിൻ വർഷം തോറും അയ്യപ്പസന്നിധിയിൽ തന്റെ കലയെ വഴിപാടായി സമർപ്പിക്കുന്നത്. ഭരതനാട്യവും മറ്റ് ക്ലാസ്സിക്കൽ നൃത്തരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അച്ഛന്റെയും മകളുടെയും പ്രകടനം. ഭക്തിനിർഭരമായ പരിപാടി ആസ്വദിക്കാൻ നിരവധി ഭക്തരാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഒത്തുകൂടിയിത്.

വിബിനും മകൾ വിശ്വജനനിയും സന്നിധാനത്തവതരിപ്പിച്ച നൃത്താർച്ചന (വീഡിയോ)

Leave a Reply

Your email address will not be published. Required fields are marked *