പത്തനംതിട്ട – പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാർ ബാരേജിന്റെ സ്പിൽവേ ഷട്ടറുകൾ അറ്റകുറ്റപണികൾക്കായി ഇന്ന് (24) രാവിലെ ആറു മുതൽ പ്രവൃത്തി തീരുന്നതുവരെ പൂർണമായും തുറക്കുമെന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കക്കാട്ടാറിൽ 50 സെ. മീ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുളളതിനാൽ പമ്പ, കക്കാട്ടാർ തീരത്തുള്ളവരും മണിയാർ, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.


