അല്ല. ഈ കൃഷ്ണമോഹൻ ആരാന്നാ വിചാരിച്ചേ ? അബിൻ വർക്കിയുടെ പിആർ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അഡ്മിനാണ് എന്ന ആരോപണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മറ്റിയുടെ പരാതിയും .

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട:- ഏഷ്യാനെറ്റ് ന്യൂസിന്റെ പത്തനംതിട്ട ജിലാ റിപ്പോർട്ടറായ കൃഷ്ണമോഹനെതിരേ രൂക്ഷമായ സൈബർ ആക്രമണവുമായി ഇടതുപക്ഷ സൈബർ ഹാൻഡിലുകൾ. തനിക്കെതിരേ വ്യാജപ്രചാരണം നടത്തിയ മൂന്നു പേർക്കെതിരേ കൃഷ്ണമോഹൻ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മാധ്യമ പ്രവർത്തകന് എതിരായ വ്യാജപ്രചാരണത്തിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മറ്റിയും ജില്ലാ പോലീസ് മേധാവിക്ക് കത്തു നൽകി.

ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ പിആർ ഏജന്റ് കൃഷ്ണമോഹനാണെന്ന വിധത്തിൽ സോഷ്യൽ അവയർനെസ്, സുനോജ് വർക്കി എന്നീ ഫേസ്ബുക്ക് പേജുകളും ദി ഫോർത്ത് എന്ന ഓൺലൈൻ മാധ്യമവുമാണ് വ്യാജ പ്രചാരണം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ മൂന്നു മുന്നണികളുടെയും മീഡിയ പ്രചാരണത്തിനായി വാട്സാപ്പ് ഗ്രൂപ്പുകൾ സജീവമാണ്. ഇതിലേക്ക് മാധ്യമപ്രവർത്തകരെ ആഡ് ചെയ്യുകയും അവരെ ഗ്രൂപ്പ് അഡ്മിൻമാർ ആക്കുകയും ചെയ്തിരുന്നു. അഞ്ചു മണ്ഡലങ്ങളാണ് ജില്ലയിൽ ആകെയുള്ളത്. എല്ലാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും ഗ്രൂപ്പുകളുണ്ട്. ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ മീഡിയ ഗ്രൂപ്പ് അബിൻ വർക്കി പ്രോഗ്രാം അപ്ഡേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. കെഎസ് യു നേതാവ് തൗഫീക്ക് രാജനാണ് ഗ്രൂപ്പ് സൃഷ്ടിച്ചത്. അതിന് ശേഷം മാധ്യമപ്രവർത്തകരെ ചേർത്തു. കൃഷ്ണമോഹൻ, ദേശാഭിമാനി ഫോട്ടോഗ്രാഫർ ആർ. ജയകൃഷ്ണൻ, സന്തോഷ് നിലയ്ക്കൽ തുടങ്ങി നിരവധി മാധ്യമപ്രവർത്തകരെ അഡ്മിൻമാരാക്കി.

എന്നാൽ, ഈ ഗ്രൂപ്പിലെ അഡ്മിൻമാരുടെ സ്‌ക്രീൻ ഷോട്ട് എടുത്ത ശേഷം. അതിൽ കൃഷ്ണമോഹന്റെ പേരൊഴികെ ബാക്കി എല്ലാവരുടെയും പേര് മറച്ച ശേഷമാണ് അബിൻ വർക്കിയുടെ പിആർ വർക്ക് ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണമോഹൻ ആണെന്ന വിധത്തിൽ ഇടതു സൈബർ ഹാൻഡിലുകൾ വ്യാജപ്രചാരണം ആരംഭിച്ചത്. മന്ത്രി വീണാ ജോർജിനും സർക്കാരിനുമെതിരേ വ്യാപകമായ വാർത്ത ചെയ്തതതിന്റെ പേരിൽ കൃഷ്ണമോഹനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈരളി ചാനലിന്റെ ലേഖകന് അടക്കം ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു.

ഇത്തരമൊരു പ്രചാരണത്തിലൂടെ തന്നെ കായികമായി ആക്രമിക്കാനുള്ള സംഘടിത ശ്രമമമാണ് നടക്കുന്നതെന്നും വ്യാജപ്രചാരണം നടത്തിയവർക്കെതിരേ കേസ് എടുത്ത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കൃഷ്ണമോഹൻ പത്തനംതിട്ട സൈബർ സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

പ്രതിഷേധവുമായി കെയുഡബ്ല്യുജെ ജില്ലാ കമ്മറ്റി

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. വാർത്തകൾ നൽകിയതിന്റെ പേരിൽ വേട്ടയാടാനുള്ള ശ്രമമാണ് ചില ഭാഗങ്ങളിൽ നിന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രചാരണങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ കായികമായി ആക്രമിക്കാനാണ് ശ്രമം. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. മാധ്യമ പ്രവർത്തകർക്ക് ഇലക്ഷൻ റിപ്പോർട്ടിങ്ങിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും കൃഷ്ണ മോഹൻ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തകയൂണിയൻ ജില്ലാ കമ്മറ്റി ജില്ലാ പോലീസ് മേധാവിക്ക് കത്തു നൽകി. ഇത്തരം പ്രവണതകൾക്കെതിരേ യൂണിയൻ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ശബരിമല സ്വർണക്കൊള്ളയടക്കം പത്തനംതിട്ടയിൽ നിന്നുള്ള വാർത്തകൾ കൊണ്ടുവന്നത് കൃഷ്ണമോഹനാണ്. വീണാ ജോർജിന്റെ വികസന മുരടിപ്പിനെതിരേ നിരവധി വാർത്തകളും ചെയ്തിരുന്നു. മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടിന്റെ പേരിൽ കൃഷ്ണമോഹൻ മന്ത്രിയുടെയും പാർട്ടിയുടെയും കണ്ണിൽ കരടായിരുന്നു. കൈരളി റിപ്പോർട്ടറുടെ സഹായത്തോടെ മന്ത്രിയ്ക്ക് വേണ്ടി കൃഷ്ണമോഹനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടന്നത് എന്നാണ് സംശയം. കൃഷ്ണമോഹനെതിരായ നീക്കത്തിൽ ദൃശ്യമാധ്യമ പ്രവർത്തകരും അമർഷത്തിലാണ്. വ്യാജപ്രചാരണം നടത്തുന്ന പേജുകളിൽ പത്തനംതിട്ടയിലെ ദൃശ്യമാധ്യമ പ്രവർത്തകർ സത്യാവസ്ഥ അറിയിച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. കൈരളി റിപ്പോർട്ടർ ഇതോടെ വെട്ടിലായി.

Leave a Reply

Your email address will not be published. Required fields are marked *