ഇരവിപേരൂരിൽ ഭാരത് റൈസ് വിതരണ ഉദ്ഘാടനം ബി.ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ആയിരൂർ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ദീപാ ജി നായർ , ജില്ലാ വൈസ് പ്രസിഡൻ്റ് ബിന്ദു പ്രസാദ് , പഞ്ചായത്തംഗം വിനിഷ് മുണ്ടയ്ക്കൽ, ശരത് പൊന്നാംതോട്ടം, കെ.എസ് സുരേഷ്,ശങ്കരപിള്ള, പ്രശാന്ത് നായർ ,മധു തുടങ്ങിയവർ നേതൃത്വം നൽകി. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഭാരത് അരിക്ക് ലഭിക്കുന്നത്. പൊന്നി അരിപോലുള്ള പച്ചരിയാണ് ഭാരത് അരി. ബിരിയാണി നെയ്‌ച്ചോറ് ഒക്കെ വെക്കാൻ നല്ലതാണെന്ന് ഉപയോഗിച്ചവർ പറയുന്നു. ആര്യഭവൻ പോലുള്ള വെജിറ്റേറിയൻ ഹോട്ടലുകളിൽ കിട്ടുന്ന ചോറ് ഇതേപോലുള്ള അരിയാണെന്ന് പറയുന്നു. ഏതായാലും കുറഞ്ഞ വിലക്കുള്ള വിൽപ്പനയിൽ ജനം തിക്കി ത്തിരക്കുകയാണ്.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

