ഡബിൾഡക്കർ പപ്പായ കണ്ടു അമ്പരന്നു വിദ്യാർത്ഥികൾ !!

Kerala Lifestyle

ഓമല്ലൂർ – ഉച്ചഭക്ഷണത്തിന് തോരൻ വയ്ക്കാൻ വേണ്ടി സ്‌കൂൾ വളപ്പിലെ ഓമ മരത്തിൽ നിന്ന് പറിച്ചു മുറിച്ചപ്പോൾ.. പപ്പായയ്ക്കുള്ളിൽ മറ്റൊരെണ്ണം കണ്ട് അദ്ധ്യാപകരും കുട്ടികളും അത്ഭുതം കൂറി. ഓമല്ലൂർ സിഎംഎസ് എൽപിഎസിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഗർഭിണിയായ പപ്പായ കിട്ടിയത്. പപ്പായയുടെ തൊലി കളഞ്ഞ ശേഷം ഉച്ചഭക്ഷണം തയാറാക്കുന്ന വൽസമ്മ ബാബു ഇത് മുറിച്ചപ്പോഴാണ് ഉള്ളിൽ അൽപം വലിപ്പം കുറഞ്ഞ് അതേ ആകൃതിയിൽ മറ്റൊരു പപ്പായ കൂടി കണ്ടത്. ഉടൻ തന്നെ കുട്ടികളെയും അദ്ധ്യാപകരെയും കാണിച്ചു. പ്രകൃതിയുടെ മായാജാലം കണ്ട് കുട്ടികൾ അത്ഭുതപ്പെട്ടു. കൂടുതൽ പേർക്ക് കാണുന്നതിനായി പപ്പായ സ്‌കൂളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *