യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച പ്രതി പിടിയിലായി

Crime
Print Friendly, PDF & Email

പത്തനംതിട്ട – അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ ടൗൺഷിപ്പ്, ഹൌസ് No. 177 ൽ ഫഹറുദ്ദീൻ (49) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 6.30 മണിയോടെ ഫഹറുദ്ദീന്റെ ഭാര്യാ സഹോദരിയായ അടൂർ കോട്ടമുകൾ സ്വദേശി റഷീദ മൻസിലിൽ ബിസ്മിയുടെ വീട്ടിലെത്തിയ പ്രതി കതക് ചവിട്ടി തുറന്ന് ബിസ്മിയെയും 12 വയസ്സുള്ള മകളെയും ഒരു തൂമ്പ കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിസ്മിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത അടൂർ പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇൻസ്പെക്ടർ SHO ശ്രീകുമാർ , SI മാരായ അനീഷ് എബ്രഹാം , അനൂപ് രാഘവൻ , ASI പ്രമോദ് G കുമാർ , SCPO ശ്യാം കുമാർ , CPO വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *