റാന്നി ആശുപത്രിയിൽ നവീകരിച്ച ലക്ഷ്യ ലേബർ റൂമും ലേബർ വാർഡും ഉദ്ഘാടനം

Pathanamthitta

റാന്നി – മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ വലിയ വികസനം സാധ്യമായെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആധുനികവൽകരിച്ച ലക്ഷ്യ ലേബർ റൂമിന്റെയും ലേബർ വാർഡിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങൾക്കെല്ലാം സ്വന്തം കെട്ടിടമായി. എഴുമറ്റൂർ ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ആധുനിക സൗകര്യത്തോടെ മികച്ച ലേബർ റൂമാണ് താലൂക്ക് ആശുപത്രിയിൽ ഒരുക്കിയതെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു. നിലയ്ക്കലിൽ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ നിർമാണം ആരംഭിച്ചു. റാന്നി താലൂക് ആശുപത്രിയിലേക്ക് ആംബുലൻസിനായി എം എൽ എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചെന്നും എം എൽ എ പറഞ്ഞു.

ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 92.92 ലക്ഷം രൂപ ഉപയോഗിച്ചാണ് ലക്ഷ്യ ലേബർ റൂം, ലേബർ വാർഡ് എന്നിവ നവീകരിച്ചത്.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറൻമരുതി, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി ഫിലിപ്പ്, ആനി ജേക്കബ്ബ്, സനോജ് മേമന, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി ജെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെന്നി പുത്തൻപറമ്പിൽ, എ. ബഷീർ, കോമളം അനിരുദ്ധൻ, മേഴ്സി പാണ്ടിയത്ത്, രാധ പ്രസന്നൻ, സാബു പി. എബ്രഹാം, ജില്ല മെഡിക്കൽ ആഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ആർ സി.എച്ച് ഓഫീസർ ഡോ. കെ.കെ ശ്യാംകുമാർ, എച്ച്എംസി അംഗങ്ങളായ ഷാജി നെല്ലിമൂട്ടിൽ, അൻസാരി മന്ദിരം, ലിസി ദിവാൻ, ജി. രാജപ്പൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോജോ കോവൂർ, എബ്രഹാം കുളമട, പ്രശാന്ത് ബി. മോളിക്കൽ, കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ എസ് ഷീജ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പാർവതി, ബിഡിഒ എസ് ഫൈസൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *