ഇലന്തൂർ – ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ ‘മുക്തധാര 2025’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രകാശനം, സിഗ്നേച്ചർ കാമ്പയിൻ എന്നിവ പ്രസിഡന്റ് നിർവഹിച്ചു. അധ്യക്ഷ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സാലി ലാലു പുന്നയ്ക്കാട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി അന്നമ്മ , ജിജി ചെറിയാൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ആശ.ജി.ഉണ്ണി, കോഴഞ്ചേരി സർക്കാർ ഹൈസ്കൂൾ പ്രധാന അധ്യാപിക ഇഷാര ആനന്ദ് എന്നിവർ പങ്കെടുത്തു.

ചിത്രം : മുക്തധാര
ലഹരി വിരുദ്ധദിനാചരണത്തിന്റെ ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിർവഹിക്കുന്നു


