പുല്ലാട് – കോയിപ്രം ഗ്രാമപഞ്ചായത്തിൽ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാട്ടർ ടാങ്ക് വിതരണം പദ്ധതിയുടെ ഉദ്ഘാടനം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വർഗീസ് ഈപ്പൻ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിജയകുമാർ. സി. എസ്. ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഉണ്ണികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. അശ്വതി. ആർ, ശ്രീജാ ജോൺ, അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ. രജീഷ് ലാൽ. ആർ, പ്ലാൻ ക്ലാർക്ക് ശ്രീ. ഇഡിക്സ് ഷാജി, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ശ്രീ.ജിനേഷ് , ബിനേഷ്, വിജിൻ എന്നിവർ ആശംസകൾ നേർന്നു. എസ്. റ്റി പ്രമോട്ടൻ ശ്രീ. സനൂപ് നന്ദി രേഖപ്പെടുത്തി.


