രാജ്യത്തെ പ്രധാന ‘ഹെൽത്ത് ഹബ്’ ആയി കേരളം മാറിക്കൊണ്ടിരിക്കുന്നു ; ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ്

Health Pathanamthitta
Print Friendly, PDF & Email

അടൂർ – ലൈഫ് ലൈൻ ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പല്ലിയേറ്റീവ് മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുകൾ ഉദ്ഘാടനം ചെയ്തു .

രാജ്യത്തെ പ്രധാന ‘ഹെൽത്ത് ഹബ്’ എന്ന നിലയിൽ കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അനേകം വിദേശത്തുനിന്നുള്ളവർ ഇപ്പോൾ തന്നെ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ടെന്നും ബഹു ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പല്ലിയേറ്റീവ് മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ശ്രീമതി വീണാ ജോർജ്.

ചെലവ് കുറവാണെന്നതും ഗുണനിലവാരം മെച്ചപ്പെട്ടതാണെന്നുമുള്ളതാണ് വിദേശത്തുള്ളവരെ ആകർഷിക്കുന്ന പ്രധാന കാര്യംഎന്ന് അവർ പറഞ്ഞു. ഇപ്പോൾതന്നെ സർക്കാർ ആശുപത്രിയുടെ കാര്യത്തിൽ നോർക്ക വഴി ലോക കേരളസഭ വഴി അതിനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പ്രൈവറ്റ് ആശുപത്രികൾക്കും ഇതിൽ പങ്കു വഹിക്കാനുണ്ട് എന്നും ബഹു മന്ത്രി ചൂണ്ടിക്കാട്ടി. ഹെലിപ്പാഡുകൾ ഉണ്ടാകുന്നതും എയർ ആംബുലൻസ് കൂടുതൽ സജ്ജമാകുന്നു എന്നതും ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ഉള്ള പലരും ചൂണ്ടിക്കാണിക്കുന്നത് അവിടെ ചെലവാകുന്ന തുക മതി ഇവിടെ വന്നു താമസിച്ചു ചികിൽസിച്ചു പോകുന്നത്തിന് എന്നാണ്, പ്രത്യേകിച്ചും ഡെന്റൽ കെയർ സംബന്ധമായ ചികിത്സയുടെ കാര്യത്തിൽ, ബഹു മന്ത്രി അറിയിച്ചു.

ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വര്ഗീസ് ജോൺ, ആശുപത്രി ചാപ്ലിൻ റെവ സി ജോസഫ്, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ബിനു ഗോവിന്ദ്, കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ്, കൺസൽട്ടൻറ് ഇന്റെന്സിവിസ്റ് ഡോ ബെഞ്ചു ഷാജി വര്ഗീസ്, കൺസൽട്ടൻറ് ഹെമറ്റോളജിസ്റ് ഡോ രേഷ്മ ബെൻസൻ, സീനിയർ കൺസൽട്ടൻറ് അനെസ്തേറ്റിസ്റ് ഡോ രാംകുമാർ പി, കൺസൽട്ടൻറ് ഇന്റെർവെൻഷനൽ റേഡിയോളോജിസ്റ് ഡോ അരുൺ ഗോപാലകൃഷ്ണ പിള്ള, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, കൺസൽട്ടൻറ് റേഡിയോളോജിസ്റ് ഡോ അജി രാജൻ എന്നിവർ സംസാരിച്ചു.

Caption of Photo
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പല്ലിയേറ്റീവ് മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവഹിക്കുന്നു. മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ,ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ, ചാപ്ലിൻ റെവ സി ജോസഫ്, ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വര്ഗീസ് ജോൺ, , സിഇഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവരെയും കാണാം.

Leave a Reply

Your email address will not be published. Required fields are marked *