നന്നൂർ ഗണേശോത്സവം ഉജ്ജ്വല തുടക്കം

Kerala Pathanamthitta

നന്നൂർ ഗ്രാമം ഗണേശോത്സവത്തിന് പുത്തൻകാവുമലയിൽ ഉജ്ജ്വല തുടക്കമായി. സംപൂജ്യ സ്വാമിനി ഭവ്യാമൃത പ്രാണയെ പുത്തൻകാവുമല മഹാദേവർ ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് അജിത് കുമാർ മണ്ണിൽ ഹാരം അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. പി. വാസുദേവൻ പോറ്റി പകർന്നു നൽകിയ ദീപം വേദിയിൽ കെടാവിളക്കിലേക്ക് പകർന്നു. ശേഷം ജഗദംബിക ക്ഷേത്രത്തിലേക്കുളള ഗണപതി വിഗ്രഹം ജഗദംബിക സേവാ സമിതി ഏറ്റുവാങ്ങി. പ്രതിഷ്ഠ ചടങ്ങിൽ നൂറ് കണക്കിന് ഭക്തർ സന്നിഹിതരായി. മഹാ ആരതിക്ക് ശേഷം മാതാ അമൃതാനന്ദമയി മഠം തിരുവല്ല ഭക്തി ഗാനാമൃതവും നടത്തി. ഇനിയുള്ള ഏഴു ദിവസങ്ങളിൽ വിനായക പ്രീതിക്കായ് വിവിധ ഹോമ പൂജാദി കർമ്മങ്ങൾ നടത്തും. 27 നാണ് മഹാനിമജ്ജനം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *