പത്തനംതിട്ട – തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഉള്ള അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് 2 വാർഡും 5 വാർഡും ചേരുന്ന സ്ഥലത്തെ അരുവിക്കുഴി , വിവിധ ജില്ലകളിൽ നിന്നു പോലും അരുവിക്കുഴി വെള്ളച്ചാട്ടം കാണാൻ നിരവധി ആളുകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്, എന്നാൽ ആ സ്ഥലത്ത് എത്താൻ എളുപ്പവഴിയായ ചരൽക്കുന്നിൽ നിന്ന് വട്ടമല വഴി അരുവിക്കുഴിയിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ് ,

വാഹനങ്ങൾ കുഴികളിൽ വീണു അപകടം സംഭവിക്കുന്നു, ഓഫ് റോഡ് ടൂറിസത്തിനായി പരിഗണിക്കാവുന്ന റോഡായി ഇത് മാറിയിരിക്കുകയാണ്. ഈ റോഡിൽ വഴി വിളക്കുകൾ പോലും ഇല്ല.. രാത്രികാലങ്ങളിൽ ഇവിടെ പന്നി, കുറുക്കൻ തുടങ്ങിയ വന്യ മൃഗങ്ങളുടെയും ശല്യം വർദ്ധിച്ചു കൊണ്ടിരിക്കുന്നു , വാർഡ് മെമ്പറിന്റെ അനാസ്ഥ കൂടി എടുത്ത് പറയേണ്ടതാണ്,
പഞ്ചായത്തിലും വാർഡ് മെമ്പർക്കും ഒക്കെ നിരവധി പരാതികൾ നൽകിയിട്ട് നാളിതുവരെ യാതൊരു ഫലവും ഉണ്ടായില്ല. ആ വാർഡിൽ തന്നെ രാഷ്ട്രീയം നോക്കിയും സ്വന്തം ബന്ധുമിത്രാദികളെയും നോക്കി ആണ് വാർഡ് മെമ്പർ കാര്യങ്ങൾ ചെയ്യുന്നത് എന്നാണു നാട്ടുകാരുടെ ആരോപണം., ഉടൻ ഇതിനൊരു പരിഹാരമുണ്ടായില്ലങ്കിൽ ശക്തമായി പ്രതിഷേധിക്കും എന്ന് നാട്ടുകാർ അറിയിക്കുന്നു…


