തിരുവല്ല : കാരയ്ക്കലിൽ പെന്തക്കോസ്ത് മിഷൻ ചർച്ചിനോട് ചേർന്നുള്ള വിറകുപുരയ്ക്ക് തീപിടിച്ചു. അഗ്നിശമനസേനയെ എത്തി തിയണച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാരയ്ക്കൽ ദ പെന്തക്കോസ്ത് മിഷൻ ചർച്ചിൽ ആയിരുന്നു സംഭവം. തീ ആളിപ്പടരുന്നത് കണ്ട സമീപവാസികളാണ് അഗ്നിശമനസേനെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിശമനസേനേ എത്തി തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് ആണ് പ്രാഥമിക നിഗമനം.


